യു​വ​തി തീ​കൊ​ളു​ത്തി മ​രി​ച്ച​നി​ല​യി​ൽ
Wednesday, June 18, 2025 11:38 PM IST
ചാ​ല​ക്കു​ടി: പ​രി​യാ​ര​ത്ത് യു​വ​തി​യെ തീ​കൊ​ളു​ത്തി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രി​യാ​രം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​ക്കു സ​മീ​പം ക​രേ​ട​ത്ത് വീ​ട്ടി​ൽ ഷാ​ജു ഭാ​ര്യ സി​മി(45)​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ട് 5.45 നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലെ മു​ക​ളി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

സി​മി നാ​ലു​മാ​സം മു​മ്പ് ഇ​സ്ര​യേ​ലി​ൽ ഹോം ​ന​ഴ്‌​സ് ആ​യി ജോ​ലി​ക്ക് പോ​യി​രു​ന്നു. ജോ​ലി ശ​രി​യാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച്ച മു​മ്പ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​താ​ണ്. വി​വ​ര​മ​റി​ഞ്ഞ് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.