വ​ര്‍​ധി​പ്പി​ച്ച ഭൂ​നി​കു​തി പി​ന്‍​വ​ലി​ക്കണം: ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ്
Wednesday, June 18, 2025 4:30 AM IST
ബാ​ലു​ശേ​രി: വ​ര്‍​ധി​ച്ചു വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം​കൊ​ണ്ടും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണ​വും ക​ഷ്ട​പ്പെ​ടു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഭൂ​നി​കു​തി വ​ര്‍​ധ​ന​വ് വ​ലി​യ പ്ര​ഹ​ര​മാ​യി​ത്തീ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ജ​ന​വി​രു​ദ്ധ നി​ല​പാ​ടി​ല്‍​നി​ന്ന് പി​റ​കോ​ട്ടു പോ​ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു ക​ണ്ണ​ന്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് ക​റ്റോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ള​ങ്ങ​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍, കെ.​പി. സ​ത്യ​ന്‍, സി.​പി. ബാ​ല​കൃ​ഷ്ണ​ന്‍, സി.​കെ. സ​തീ​ശ​ന്‍, അ​മ​ല്‍​രാ​ജ് കോ​ഴി​ക്കോ​ട്, അ​മൃ​ത​രാ​ജ്, ഐ. ​ര​വീ​ന്ദ്ര​ന്‍, ശ​കു​ന്ത​ള ബാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.