‘2 മി​ല്യ​ൺ പ്ല​ഡ്ജി​’നൊ​പ്പം അ​ണി​ചേ​രാ​ൻ കോ​ർ​പ​റേ​ഷ​ൻ
Wednesday, June 18, 2025 4:30 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 26ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ ജ​ന​കീ​യ പ്ര​തി​രോ​ധം "2 മി​ല്യ​ൺ പ്ല​ഡ്ജി'​നൊ​പ്പം അ​ണി​ചേ​രാ​ൻ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നും. 20ന് ​കോ​ർ​പ​റേ​ഷ​ൻ ത​ല​ത്തി​ൽ വി​പു​ല​മാ​യ ക​ൺ​വ​ൻ​ഷ​ൻ ചേ​രും. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ആ​ളു​ക​ളും കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രും ജീ​വ​ന​ക്കാ​രു​മെ​ല്ലാം പ​രി​പാ​ടി​ക്കൊ​പ്പം ചേ​ർ​ന്ന് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജാ ശ​ശി, ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സാ​ഫ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​ർ​പ​റേ​ഷ​ൻ ത​ല​ത്തി​ൽ പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ക്കു​ന്ന​തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്ന് മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പ് അ​റി​യി​ച്ചു.

26ന് ​ശേ​ഷം ല​ഹ​രി​ക്കെ​തി​രേ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ആ​വി​ഷ്ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​വും കോ​ർ​പ​റേ​ഷ​ൻ വാ​ഗ്ദാ​നം ചെ​യ്തു. ജി​ല്ല​യി​ലെ 20 ല​ക്ഷം മ​നു​ഷ്യ​രാ​ണ് ഒ​രു​മി​ച്ച് ഒ​രേ സ​മ​യം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ല​ഹ​രി​ക്കെ​തി​രേ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക.