വി​മാ​നദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്കാ​യി ത​ങ്കി​പ്പ​ള്ളി​യി​ൽ പ്രാ​ർ​ഥന ന​ട​ത്തി
Sunday, June 15, 2025 11:49 PM IST
ചേ​ർ​ത്ത​ല: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ഹ​ത​ഭാ​ഗ്യ​ർ​ക്ക് പ്ര​ണാ​മ​മ​ർ​പ്പി​ച്ച് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​ങ്കി​പ്പ​ള്ളി​യി​ൽ കെ​സി​വൈ​എമ്മിന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ ന​ട​ത്തി.

ക​റു​ത്ത​ വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ക​ത്തി​ച്ച മെ​ഴു​കു​തി​രി കൈയി​ലേ​ന്തി യു​വ​ജ​ന​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ഫാ.​ലോ​ബോ ലോ​റ​ൻ​സ് ച​ക്ര​ശേരി ദി​വ്യ​ബ​ലി​ക്ക് കാർമികത്വം വഹിച്ചു. ഡീ​ക്ക​ൻ ജോ​ബി​ൻ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങു​ക​ൾ​ക്ക് വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ടേ​ഴ​ത്ത്, റി​ച്ചാ​ർ​ഡ് കു​ന്നും​പു​റ​ത്ത്, അ​മ​ല ജോ​യി, എ​യ്ഞ്ച​ൽ ജോ​ബ്, ജി​യ മേ​രി, ജി​ന്‍റു ടോ​മി, ഫെ​ർ​മി​ൻ ജോ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.