വെ​ള്ള​ക്കു​ഴി​യാ​യി ഊ​രു​ക്ക​രി റോ​ഡ്
Sunday, June 15, 2025 2:47 AM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ മൂ​ലം ഊ​രു​ക്ക​രി നാ​രാ​യ​ണ​മം​ഗ​ലം പാ​ലം മു​ത​ൽ മ​ങ്കു​ഴി വ​രെ​യു​ള്ള റോ​ഡി​ലൂടെയു​ള്ള യാ​ത്ര​യ്ക്ക് വ​ള്ളം ഉ​പ​യോ​ഗി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ഊ​രു​ക്ക​രി വാ​ർ​ഡ് ക​മ്മി​റ്റി.

കു​ഴി​ക​ള​ട​ച്ചു റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധിത്തവ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചി​ട്ടും മു​ഖംതി​രി​ഞ്ഞ സ​മീ​പ​ന​മാ​യി​രു​ന്നു.

നി​ര​വ​ധിത്ത​വ​ണ ജി​ല്ലാപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാപ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ മെ​ംബറും വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യി ഊ​രു​ക്കരി​യി​ൽ എ​ത്തി​യ​ത് ഈ ​കു​ഴി​ക​ൾ താ​ണ്ടി​യാ​ണ്. നേ​രി​ട്ട് ബോ​ധ്യ​പ്പെ​ട്ടി​ട്ടും പ്ര​ദേ​ശ​ത്തോ​ടു കാ​ട്ടി​യ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ സ​മ​ര പ​രി​പാ​ടി​കൾക്ക് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കും.

അ​ടി​യ​ന്തര​മാ​യി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ഊ​രു​ക്ക​രി കോ​ൺ​ഗ്ര​സ് വാ​ർ​ഡ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ഡ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് റോ​യി​മോ​ൻ സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കോ​ൺ​ഗ്ര​സ് രാ​മ​ങ്ക​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി മൂ​ലം​കു​ന്നം ഉ​ദ്ഘാ​ട​നം ചെ​യ്തു.