മൂ​ലം വ​ള്ളം​ക​ളി ആ​ചാ​ര​പ​ര​മാ​യി കൊ​ണ്ടാ​ട​ണ​ം
Tuesday, June 17, 2025 12:08 AM IST
അ​മ്പ​ല​പ്പു​ഴ: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണസ്വാ​മി ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​മ്പ​ക്കു​ളം ആ​റ്റി​ൽ ന​ട​ക്കു​ന്ന വ​ള്ളം​ക​ളി മൂ​ല​ക്കാ​ഴ്ച​യു​ടെ ആ​ചാ​രാനു​ഷ്ഠാന​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്ത​ണ​മെ​ന്ന് അ​മ്പ​ല​പ്പു​ഴ​യി​ൽ കൂ​ടി​യ സ്വാ​ഗ​ത​സം​ഘ യോ​ഗം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജൂ​ലൈ 9നാ​ണ് വ​ള്ളം​ക​ളി. 8ന് ​കു​റി​ച്ചി ക​രി​ങ്കു​ളം ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽനി​ന്ന് രാ​വി​ലെ 6ന് ​ആ​രം​ഭി​ക്കു​ന്ന ശ്രീ​കൃ​ഷ്ണ വി​ഗ്ര​ഹ ഘോ​ഷ​യാ​ത്ര​യ്ക്ക് അ​മ്പ​ല​പ്പു​ഴ​യി​ൽ  സ്വീ​ക​ര​ണം ന​ൽ​കും.

വൈ​കി​ട്ട് അ​ഞ്ചി​ന് ഇ​ര​ട്ട​കു​ള​ങ്ങ​ര ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ എ​ത്തു​ന്ന ര​ഥ​ഘോ​ഷ​യാ​ത്ര വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ഏ​ഴി​ന് അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ സ​മാ​പി​ക്കും. 8ന് ​ച​മ്പ​ക്കു​ളം മ​ഠം മ​ഹാ​ല​ക്ഷ്മി ക്ഷേ​ത്ര​ത്തി​ല്‍ വ​ള്ളസ​ദ്യ ന​ട​ക്കും.​ സ്വാ​ഗ​തസം​ഘം ചെ​യ​ർ​മാ​ൻ ടി.​ആ​ർ.​ രാ​ജീ​വ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ക​ണ്ണ​മം​ഗ​ലം കേ​ശ​വ​ൻ ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ലം പൈ​തൃ​ക സ​മി​തി ര​ക്ഷാ​ധി​കാ​രി വി.​ജെ.​ ശ്രീ​കു​മാ​ർ വ​ലി​യ​മ​ഠം, പ്ര​സി​ഡന്‍റ് സ​ജ​യ​ൻ ച​മ്പ​ക്കു​ളം, സെ​ക്ര​ട്ട​റി ര​തീ​ഷ് ര​വി, ശ്രീ​കു​മാ​ർ ത​ത്ത​മ​ത്, നാ​രാ​യ​ണ ദാ​സ്, ശ്രീ​കു​മാ​രപ്പ​ണി​ക്ക​ർ, ബി. ​ബി​ന്ദു എ​ന്നി​വ​ർ സം​സാ​രി​ച്ചു.