വെ​ള്ള​ക്കെ​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര പ​മ്പിം​ഗ് ന​ട​ത്ത​ണം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി
Sunday, June 15, 2025 11:49 PM IST
മാ​വേ​ലി​ക്ക​ര:​ കു​ട്ട​നാ​ട്ടി​ലെ കൈ​ന​ക​രി, ച​മ്പ​ക്കു​ളം, വെ​ളി​യ​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള വെ​ള്ള​പ്പൊ​ക്ക​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി.

വെ​ള്ള​പ്പൊ​ക്കം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് മൊ​ബൈ​ൽ, സ്റ്റേ​ഷ​നറി പ​മ്പു​ക​ൾ വി​ന്യ​സി​ക്കാ​നും ദു​ര​ന്ത പ്ര​തി​ക​ര​ണ, പൊ​തു​ജ​നാ​രോ​ഗ്യ ടീ​മു​ക​ളെ സ​ജ്ജ​മാ​ക്കാ​നും ഫ​ണ്ടിം​ഗി​ലും ലോ​ജി​സ്റ്റി​ക്ക​ൽ ത​ട​സ​ങ്ങ​ളി​ലും കാ​ല​താ​മ​സ​മി​ല്ലാ​തെ പ​രി​ഹാ​രം കാ​ണാ​നും അ​ദ്ദേ​ഹം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ ത​ട​സ​ങ്ങ​ൾ കാ​ര​ണം കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ ക​ഷ്ട​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്ക​രു​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ടം വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും വെ​ള്ള​പ്പൊ​ക്കം ഒ​ഴി​വാ​ക്കു​ക​യും ദു​രി​താ​ശ്വാ​സം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കു​ക​യും വേ​ണം- കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.