കെ​സി​എ​സ്എ​ല്‍ അ​തി​രൂ​പ​ത പ്ര​വ​ര്‍ത്ത​നവർഷോദ്ഘാടനം
Tuesday, June 17, 2025 12:08 AM IST
ച​ങ്ങ​നാ​ശേ​രി: കെ​സി​എ​സ്എ​ല്‍ അ​തി​രൂ​പ​താ​ത​ല പ്ര​വ​ര്‍ത്ത​ന​വ​ര്‍ഷാ​രം​ഭ​വും അ​നി​മേ​റ്റേ​ഴ്സ് സം​ഗ​മ​വും അ​വാ​ര്‍ഡ് വി​ത​ര​ണ​വും എ​സ്ബി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. 2024-25 വ​ര്‍ഷ​ത്തെ മാ​ര്‍ഗ​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു. മി​ക​ച്ച കെ​സി​എ​സ്എ​ല്‍ യൂ​ണി​റ്റു​ക​ള്‍ക്ക് അ​തി​രൂ​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ റ​വ.​ഡോ. ആ​ന്‍റ​ണി മൂ​ല​യി​ല്‍ അ​വാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

എ​ല്‍പി വി​ഭാ​ഗ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ന്‍സ്, യു​പി വി​ഭാ​ഗ​ത്തി​ല്‍ സെ​ന്‍റ് ജോ​സ​ഫ്, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ കു​റു​മ്പ​നാ​ടം സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്, ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗ​ത്തി​ല്‍ എ​സ്ബി സ്‌​കൂ​ളു​ക​ള്‍ അ​വാ​ര്‍ഡു​ക​ള്‍ നേ​ടി. ഇ​ന്ന​വേ​റ്റി​വ് പ്രോ​ഗ്രാ​മി​ല്‍ യു​പി വി​ഭാ​ഗ​ത്തി​ല്‍ ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ പാ​യി​പ്പാ​ട് സെ​ന്‍റ് ജോ​സ​ഫും അ​വാ​ര്‍ഡു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി.

അ​തി​രൂ​പ​ത ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ തെ​രേ​സ ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ഡോ. ടോ​ണി ചെ​ത്തി​പ്പു​ഴ, ഹെ​ഡ്മാ​സ്റ്റ​ര്‍ വി​നോ​ദ് ബാ​ബു, ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ജോ പ​ള്ളി​ച്ചി​റ, പ്ര​സി​ഡ​ന്‍റ് റി​ന്‍സ് വ​ര്‍ഗീ​സ്, സം​സ്ഥാ​ന ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ നേ​ഹ മ​രി​യ ജോ​സ​ഫ്, ടി​ന്‍റു ആ​ന്‍ ജ​യിം​സ്, നോ​യ​ല്‍ മാ​ത്യു, സ​ജി​ന്‍ എ​ന്‍., സി​സ്റ്റ​ര്‍ അ​ലീ​ന മ്ലാ​വി​ല്‍, സി​സ്റ്റ​ര്‍ സീ​നി, മ​നോ​ജ് ചാ​ക്കോ, ടോം ​ചാ​ക്കോ, ജി​ജോ​മോ​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.