പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നെ​തി​രാ​യ കേ​സ് രാ​ഷ്‌ട്രീയപ്രേ​രി​തം: കോ​ണ്‍​ഗ്ര​സ്
Sunday, June 15, 2025 2:47 AM IST
ചേ​ര്‍​ത്ത​ല: പ​ള​ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 16-ാം വാ​ര്‍​ഡം​ഗം നൈ​സി ബെ​ന്നി​ക്കെ​തി​രേ​യു​ള്ള കേ​സ് രാ​ഷ്‌ട്രീ​യ പ​ക​പോ​ക്ക​ലാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് പ​ള്ളി​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത​യോ​ഗം ആ​രോ​പി​ച്ചു.

സി​പി​എമ്മു​കാ​ര​നാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നെ രാ​ഷ്‌ട്രീയ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടാൻ യോ​ഗം തീ​രു​മാ​നി​ച്ചു. യോഗത്തിൽ പ​ള്ളി​പ്പു​റം നോ​ര്‍​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഡി. അ​പ്പു​ക്കു​ട്ട​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വഹിച്ചു.