ല​ഹ​രി​ക്കെ​തി​രേ പ​ള്ളി​പ്പു​റ​ത്ത് മ​നു​ഷ്യ​ച്ച​ങ്ങ​ല
Sunday, June 15, 2025 2:47 AM IST
പൂ​ച്ചാ​ക്ക​ൽ: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​മാ​യ 26ന് ചേ​ന്നം പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല സം​ഘ​ടി​പ്പി​ക്കു​ം. പ​ള്ളി​പ്പു​റം കൃ​ഷി​ഭ​വ​ൻ മു​ത​ൽ ചെ​ങ്ങ​ണ്ട​പ്പാ​ലം വ​രെ​യാ​ണ് മ​നു​ഷ്യ​ച്ച​ങ്ങ​ല സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, തെ​രു​വുനാ​ട​കം, ഫ്ലാ​ഷ് മോ​ബ്, ല​ഹ​രിവി​രു​ദ്ധ ദീ​പം തെ​ളി​ക്ക​ൽ, കൂ​ട്ട​യോ​ട്ടം, വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.

പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ചേ​ന്നം​പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​എ​സ്. സു​ധീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ൽ​ജ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യി ടി. ​എ​സ്. സു​ധീ​ഷ് (ചെ​യ​ർ​മാ​ൻ, ഷി​ൽ​ജ സ​ലിം, വി​ജി ര​തീ​ഷ് (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ), ജെ. ​സ​ന്തോ​ഷ് (ക​ൺ​വീ​ന​ർ), എ​സ്. സോ​ജി​ത്ത് (ജോ. ​ക​ൺ​വീ​ന​ർ തു​ട​ങ്ങി​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.