ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Sunday, June 15, 2025 11:49 PM IST
എ​ട​ത്വ: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ത​ല​വ​ടി ആ​ന​പ്ര​മ്പാ​ല്‍ തെ​ക്ക് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ പി.​ജി. ര​വീ​ന്ദ്ര​ന്‍റെ മ​ക​ന്‍ പി.​ആ​ര്‍. ദി​നീ​ഷ് (40) ആ​ണ് മ​രി​ച്ച​ത്.

എംസി റോ​ഡി​ല്‍ തി​രു​വ​ല്ല ടിബി ജം​ഗ്ഷ​നു സ​മീ​പമുള്ള ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ദി​നീ​ഷ് മു​ത്തൂ​റ്റ് ഭാ​ഗ​ത്തേ​ക്കു പോ​ക​വേ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 നാ​ണ് അ​പ​ക​ടം. അ​മി​ത വേ​ഗ​ത്തി​ല്‍ എ​ത്തി​യ ബൈ​ക്ക് ദി​നീഷി​നെ ഇ​ടി​ച്ച ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞു. ത​ല​യ്ക്കും കാ​ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ ദി​നീ​ഷി​നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ര്‍​ച്ച​യോ​ടെ മ​രിച്ചു.

അ​പ​ക​ടം ക​ണ്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന്‍ അ​പ​ക​ട​ത്തി​നിട​യാ​ക്കി​യ ബൈ​ക്കും യാ​ത്ര​ക്കാ​ര​നെ​യും ത​ട​ഞ്ഞു​വയ്ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ള്‍ സം​ഭ​വ സ്ഥ​ല​ത്തുനി​ന്നു ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മാ​താ​വ് : മ​ണി, സ​ഹോ​ദ​രി : ദീ​പ. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍.