ല​ഹ​രിക്കെതിരേ കേ​ര​ള കോ​ൺ​ഗ്ര​സ്-എം
Sunday, June 15, 2025 2:47 AM IST
ആ​ല​പ്പു​ഴ: വ​ഴി​ച്ചേ​രി വാ​ർ​ഡി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​വും ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സ് വ​കു​പ്പി​ന്‍റെയും ശ​ക്ത​മാ​യ ന​ട​പ​ടി​യും സ്ഥി​ര​മാ​യു​ള്ള പ​ട്രോ​ളിം​ഗും ന​ട​ത്ത​ണ​മെ​ന്നു കേരളകോൺഗ്രസ്-എം മണ്ഡലം കമ്മിറ്റി.

യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ നി​യ​ന്ത്രി​ക്കു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത​വ​രെ താ​മ​സി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും കോ​ൺ​ഗ്ര​സ്-എം കോ​സ്റ്റ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചാ​വ​ടി അ​ധ്യ​ക്ഷ​ത വാ​ഹി​ച്ച യോ​ഗം ആ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ള​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.