ഹ​രി​തക​ർ​മ സേ​ന​യ്ക്ക് വീ​ണ്ടും ന​ഗ​ര​സ​ഭ​യു​ടെ കൈ​ത്താ​ങ്ങ്
Sunday, June 15, 2025 2:47 AM IST
ഹ​രി​പ്പാ​ട്: ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​നോ​പാ​ധി​ക​ൾ വി​ത​ര​ണം ചെ​യ്തു. സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളും ഗ്ലാ​സു​ക​ളും അ​ട​ക്കം വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​തി​നുള്ള പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. യൂ​സ​ർ ഫീ ​ഇ​ന​ത്തി​ൽ ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​നു പു​റ​മേ ഹ​രി​തക​ർ​മസേ​ന​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സ​മാ​ന​മാ​യ വി​വി​ധ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്നു പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​കെ.​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഹ​രി​തക​ർ​മ സേ​ന​യ്ക്ക് പു​തു​താ​യി ഒ​രു ഇ​ലക്‌ട്രി​ക് ഓ​ട്ടോ​റി​ക്ഷ​യും കൈ​വ​ണ്ടി​ക​ളും ന​ൽ​കി​യി​രു​ന്നു. ച​ട​ങ്ങി​ൽ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നാ​ഗ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.