കാ​രു​ണ്യയാ​ത്ര​യി​ൽ കൈ​കോ​ർ​ത്ത് നാട്; സ​മാ​ഹ​രി​ച്ച​ത് 1,36,000 രൂ​പ
Sunday, June 15, 2025 2:47 AM IST
ഹ​രി​പ്പാ​ട്: കാ​രു​ണ്യ യാ​ത്ര​യി​ൽ നാ​ട് കൈ​കോ​ർ​ത്തു. യു​വാ​വി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ സ​മാ​ഹ​രി​ച്ച​ത് 1,36,000 രൂ​പ. കാ​ർ​ത്തി​ക​പ്പ​ള്ളി പു​തു​ക്കു​ണ്ടം എ​രു​മ​പ്പു​റ​ത്ത് കി​ഴ​ക്ക​തി​ൽ ശോ​ഭ​യു​ടെ മ​ക​ൻ രാ​ജേ​ഷി(30)നുവേണ്ടി​യാ​ണ് ഹ​രി​പ്പാ​ട് ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ സ​ന്ദേ​ശ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഇ​രു​കാ​ലും ത​ക​ർ​ന്ന രാ​ജേ​ഷി​ന്‍റെ തു​ട​ർ​ചി​കി​ത്സ​യ്ക്ക് 3 ല​ക്ഷം രൂ​പ​യോ​ളം വേ​ണം. ഇ​ത് സ​മാ​ഹ​രി​ക്കാ​നാ​ണ് ഒ​രു കൂ​ട്ടം കാ​രു​ണ്യ​മ​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേഹസന്ദേശയാത്ര സം​ഘ​ടി​പ്പി​ച്ച​ത്.

കാ​ർ​ത്തി​ക​പ്പ​ള്ളി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​നു മു​ന്നി​ൽ ഡോ.​ജോ​ഷ്വാ മാ​ർ ഇ​ഗ‌്നാ​ത്തി​യോ​സ് അ​നു​ഗ്ര​ഹി​ച്ച​യ​ച്ച ​യാ​ത്ര​യി​ൽ നാ​ട് ഒ​ന്ന​ട​ങ്കം ഒ​രു​മി​ച്ചു.

ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ഷാ​ജി കെ.​ഡേ​വി​ഡ് ന​യി​ച്ച സ്നേ​ഹ​സ​ന്ദേ​ശ യാ​ത്ര​യി​ൽ ഫാ.​ കാ​ലേം​ബ്, പ​ഞ്ചാ​യ​ത്തം​ഗം ഉ​ല്ലാ​സ്, ജോ​മോ​ൻ, ജാ​സ്, അ​ഷ്റ​ഫ്, റി​യാ​സ്, സു​ഭാ​ഷ്, സു​നി​ത, ലേ​ഖ,സു​ജി​ത് ആ​റാ​ട്ടു​പു​ഴ, സ​ജീ​വ​ൻ, ഷാ​ജി, മ​ധു എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി.