വെ​ള്ള​പ്പൊ​ക്കം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്ക​ണം: ജ​നാ​ധി​പ​ത്യ കേ​ര​ളാ​കോ​ണ്‍​ഗ്ര​സ്
Wednesday, June 18, 2025 11:30 PM IST
രാ​മ​ങ്ക​രി: ര​ണ്ടാ​ഴ്ച​യ്ക്കി​ടെ തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ ര​ക്ഷി​ക്കാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി ക​ഞ്ഞി​വീ​ഴ്ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേശം ന​ല്‍​ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ ഡോ ​കെ.​സി. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​ഷ​ണി​ നേ​രി​ടു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ക്കാ​ന്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ഉ​ട​ന്‍ പ​മ്പിം​ഗ് ആ​രം​ഭി​ക്ക​ണ​മെ​ന്നും കു​ട്ട​നാ​ട്ടി​ലെ ക​ര്‍​ഷ​ക​രു​ടെ നെ​ല്ലു​വി​ല കു​ടി​ശി​ക ന​ല്‍​കാ​ന്‍ ബാ​ങ്കു​ക​ള്‍ ത​ട​സം നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രാ​ഴ്ച​യ്ക്ക​കം മു​ഴു​വ​ന്‍ കു​ടി​ശി​ക​യും കൊ​ടു​ത്തു തീ​ര്‍​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നാ​ധി​പ​ത്യ കേ​ര​ളാ​കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് അ​ല​ക്സാ​ണ്ട​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.