x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നാ​റി​ന്‍റെ ച​രി​ത്ര​വും നി​ഗൂ​ഢ​ത​യും ഇ​ഴ​ചേ​രു​ന്ന "കു​റി​ഞ്ഞി പൂ​ക്കു​മ്പോ​ൾ'

നെ​ൽ​സ​ൺ തോ​മ​സ്
Published: November 19, 2026 10:01 AM IST | Updated: November 19, 2026 10:05 AM IST

കവർ ചിത്രം

കു​റി​ഞ്ഞി പൂ​ക്കു​മ്പോ​ൾ
നെ​ൽ​സ​ൺ തോ​മ​സ്
പ്ര​സാ​ധ​ക​ർ: ഡി​സി ബു​ക്സ്, വി​ല: 299 രൂ​പ

12 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പൂ​ക്കു​ന്ന നീ​ല​ക്കു​റി​ഞ്ഞി മൂ​ന്നാ​റി​ലെ മ​ല​നി​ര​ക​ളെ സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​ക്കി മാ​റ്റാ​റു​ണ്ട്. എ​ന്നാ​ൽ ടൂ​റി​സ്റ്റ് ബ്രോ​ഷ​റു​ക​ളി​ൽ കാ​ണു​ന്ന ഉ​പ​രി​പ്ല​വ​മാ​യ സൗ​ന്ദ​ര്യ​ത്തി​ന​പ്പു​റം ചോ​ല​വ​ന​ങ്ങ​ളു​ടെ ഉ​ള്ള​റ​ക​ളി​ലും പ​ഴ​യ കൊ​ളോ​ണി​യ​ൽ ബം​ഗ്ലാ​വു​ക​ളി​ലും കാ​ലം ബാ​ക്കി​വ​ച്ച ചി​ല മു​റി​വു​ക​ളു​ണ്ട്.

പ​തി​വ് ക്രൈം ​ത്രി​ല്ല​റു​ക​ളു​ടെ ച​ടു​ല​ത​യ്ക്ക​പ്പു​റം മൂ​ന്നാ​റി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​ത്തെ​യും ച​രി​ത്ര​ത്തെ​യും മ​നു​ഷ്യ​മ​ന​സിന്‍റെ ​സ​ങ്കീ​ർ​ണത​ക​ളെ​യും കാ​വ്യാ​ത്മ​ക​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​ണ് ഡോ. ​നെ​ൽ​സ​ൺ തോ​മ​സി​ന്‍റെ പു​തി​യ നോ​വ​ലാ​യ "കു​റി​ഞ്ഞി പൂ​ക്കു​മ്പോ​ൾ'.

ഡി​സി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഈ ​കൃ​തി, മ​ല​യാ​ള​ത്തി​ലെ ത്രി​ല്ല​ർ സാ​ഹി​ത്യ​ത്തി​ന് തി​ക​ച്ചും പു​തു​മ​യാ​ർ​ന്ന ഒ​രു "അ​റ്റ്‌​മോ​സ്ഫെ​റി​ക് ബൊ​ട്ടാ​ണി​ക്ക​ൽ ത്രി​ല്ല​ർ' അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

"ഓ​ർ​മ​ക​ൾ​ക്ക് ചെ​ടി​ക​ളു​ടെ സ്വ​ഭാ​വ​മാ​ണ്. ചി​ല​ത് കാ​ലം ക​ഴി​യു​മ്പോ​ൾ വാ​ടി​പ്പോ​കും. മ​റ്റു​ചി​ല​ത്, മ​ണ്ണി​ന​ടി​യി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ഉ​റ​ങ്ങി​ക്കി​ട​ന്ന്, കൃ​ത്യ​മാ​യ ഒ​രു ഋ​തു​വി​ൽ, ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ വീ​ണ്ടും മു​ള​ച്ചു​പൊ​ങ്ങും.

അ​ത്ത​ര​ത്തി​ൽ മു​ള​ച്ചു​പൊ​ങ്ങു​ന്ന ഓ​ർ​മ​ക​ൾ​ക്ക് ചി​ല​പ്പോ​ൾ പൂ​ക്ക​ളു​ടെ ഭം​ഗി​യു​ണ്ടാ​കാം, മ​റ്റു​ചി​ല​പ്പോ​ൾ മു​ള്ളു​ക​ളു​ടെ മൂ​ർ​ച്ച​യും' എ​ന്ന ആ​ഴ​മു​ള്ള ജീ​വി​ത​ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് നോ​വ​ൽ ആ​രം​ഭി​ക്കു​ന്ന​ത്.

27 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഭാ​ര്യ​യു​ടെ ഓ​ർ​മക​ൾ ത​ങ്ങി​നി​ൽ​ക്കു​ന്ന കാ​ടി​നോ​ട് ചേ​ർ​ന്ന പ​ഴ​യ ബം​ഗ്ലാ​വി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന ഫോ​റ​സ്റ്റ് ഓ​ഫീ​സ​റാ​യി​രു​ന്ന ഗോ​പാ​ൽ ന​മ്പ്യാ​രി​ലൂ​ടെ​യും മ​ക​ൾ ഇ​ഷ​യി​ലൂ​ടെ​യും മ​രു​മ​ക​ൻ അ​ർ​ജു​നി​ലൂ​ടെ​യും കൊ​ച്ചു​മ​ക​ൾ താ​ര​യി​ലൂ​ടെ​യു​മാ​ണ് ക​ഥ വി​ക​സി​ക്കു​ന്ന​ത്.

ആ ​വീ​ടി​ന്‍റെ ഏ​കാ​ന്ത​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന അ​വ​രെ കാ​ത്തി​രു​ന്ന​ത് നി​ശ​ബ്ദ​മാ​യി എ​ല്ലാം നോ​ക്കി​ക്കാ​ണു​ന്ന കാ​ടും വേ​രു​ക​ളി​ൽ ന​മ്മ​ൾ മ​റ​ന്ന പ​ല​തി​ന്‍റെ​യും ഓ​ർ​മ​ക​ൾ സൂ​ക്ഷി​ക്കു​ന്ന പ്ര​കൃ​തി​യു​മാ​യി​രു​ന്നു.

കാ​ല​വും കാ​ടും പ​റ​യു​ന്ന ക​ഥ

വ​ർ​ത്ത​മാ​ന​കാ​ല​ത്തി​നൊ​പ്പം ഒ​രു നൂ​റ്റാ​ണ്ടി​നു മു​മ്പു​ള്ള മ​റ്റൊ​രു കാ​ല​ഘ​ട്ട​വും നോ​വ​ലി​ൽ സ​മാ​ന്ത​ര​മാ​യി സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. 1920 ക​ളി​ൽ മൂ​ന്നാ​റി​ലെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ അ​ട​ക്കി​വാ​ണി​രു​ന്ന ലാം​ഗ്‌​ഫോ​ർ​ഡ് സാ​യി​പ്പി​ന്‍റെ അ​ധി​നി​വേ​ശ കൗ​തു​ക​ങ്ങ​ളും 1924ലെ ​മ​ഹാ​പ്ര​ള​യം മൂ​ടി​പ്പോ​യ ര​ഹ​സ്യ​ങ്ങ​ളും ഒ​രു നൂ​റ്റാ​ണ്ടി​നി​പ്പു​റം വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ലേ​ക്ക് പ​ട​ർ​ന്നു​ക​യ​റു​ന്ന​തി​ന്‍റെ ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ ചി​ത്ര​മാ​ണ് എ​ഴു​ത്തു​കാ​ര​ൻ വ​ര​ച്ചി​ടു​ന്ന​ത്.

ത​ണു​ത്ത കാ​റ്റി​ൽ പ​ട​രു​ന്ന പ​ഴു​ത്ത​ഴു​കി​യ പ​ഴ​ങ്ങ​ളു​ടെ ഗ​ന്ധ​വും കോ​ട​മ​ഞ്ഞിന്‍റെ നേ​ർ​ത്ത ത​ണു​പ്പും രാ​ത്രി​ക​ളി​ൽ ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ കേ​ൾ​ക്കു​ന്ന ഉ​റ​ക്ക​മി​ല്ലാ​ത്ത​വ​രു​ടെ താ​രാ​ട്ടു​പോ​ലെ​യു​ള്ള തേ​ങ്ങ​ലു​ക​ളും വാ​യ​ന​ക്കാ​രെ മൂ​ന്നാ​റി​ന്‍റെ നി​ഗൂ​ഢ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് നേ​രി​ട്ട് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കും.

പ്രാ​ദേ​ശി​ക മി​ത്തു​ക​ളു​ടെ​യും അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ​യും മൂ​ടു​പ​ട​ത്തി​നു​ള്ളി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന പ​ച്ച​യാ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ ശാ​സ്ത്ര​ത്തി​ന്‍റെ​യും യു​ക്തി​യു​ടെ​യും വെ​ളി​ച്ച​ത്തി​ൽ അ​ഴി​ച്ചെ​ടു​ക്കു​മ്പോ​ഴും പ്ര​കൃ​തി​യു​ടെ കാ​വ്യ​നീ​തി​യെ ഈ ​നോ​വ​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്നു.

"ചെ​ടി ക​ള്ളം പ​റ​യി​ല്ല; ന​മ്മ​ൾ എ​ന്ത് കൊ​ടു​ക്കു​ന്നോ, അ​ത് കാ​ലം കൊ​ണ്ട് ഒ​രു ദ​യ​യു​മി​ല്ലാ​തെ തി​രി​ച്ചു​ത​രും' എ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലോ​ടെ, ഗൗ​ര​വ​മു​ള്ള വാ​യ​ന​യെ ഇ​ഷ്ട​പ്പെ​ടു​ന്ന ഓ​രോ പു​സ്ത​ക​പ്രേ​മി​യും തീ​ർ​ച്ച​യാ​യും വാ​യി​ച്ചി​രി​ക്കേ​ണ്ട ഒ​ന്നാ​യി "കു​റി​ഞ്ഞി പൂ​ക്കു​മ്പോ​ൾ' മാ​റു​ന്നു.

Tags : KurinjiPookkumbol BookReview NelsonThomas

Recent News

Corehub Up