x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റം


Published: April 5, 2026 12:40 AM IST | Updated: April 5, 2026 12:40 AM IST

ഹൈ​​ദ​​രാ​​ബാ​​ദ്: ഇ​​ക്ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​കവ​​ർ​​ഷം (2026) ഫെ​​ബ്രു​​വ​​രി വ​​രെ ഇ​​ന്ത്യ​​യു​​ടെ ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ ക​​യ​​റ്റു​​മ​​തി​​യി​​ൽ മു​​ൻ സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തെ ഇതേ കാല‍യളവിനെ അ​​പേ​​ക്ഷി​​ച്ച് അ​​ഞ്ച് ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്ന​​താ​​യി ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ വ്യ​​ക്ത​​മാ​​ക്കി. ഏ​​പ്രി​​ൽ മു​​ത​​ൽ ഫെ​​ബ്രു​​വ​​രി വ​​രെ 28 ബി​​ല്യ​​ൺ യു​​എ​​സ് ഡോ​​ള​​റി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യാ​​ണു ന​​ട​​ന്ന​​ത്.

ഇ​​ന്ത്യ​​ൻ ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ എ​​ക്സ്പോ​​ർ​​ട്ട് പ്ര​​മോ​​ഷ​​ൻ കൗ​​ൺ​​സി​​ൽ (ഫാ​​ർ​​മെ​​ക്സി​​ൽ) ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ കെ. ​​രാ​​ജു​​ഭാ​​നു​​വി​​ന്‍റെ അ​​ഭി​​പ്രാ​​യ​​ത്തി​​ൽ നി​​ല​​വി​​ൽ 60 ബി​​ല്യ​​ൺ മൂ​​ല്യ​​മു​​ള്ള ഈ ​​മേ​​ഖ​​ല 2030ഓ​​ടെ 130 ബി​​ല്യ​​ൺ ഡോ​​ള​​റി​​ലേ​​ക്ക് ഉ​​യ​​രു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

ആ​​ഗോ​​ള പ്ര​​തി​​സ​​ന്ധി​​ക​​ളി​​ലും വ​​ള​​ർ​​ച്ച​​യി​​ൽ വേ​​ഗ​​ത കൈ​​വ​​രി​​ക്കാ​​ൻ സാ​​ധി​​ച്ച ചു​​രു​​ക്കം ചി​​ല മേ​​ഖ​​ല​​ക​​ളി​​ലൊ​​ന്നാ​​ണ് ഔ​​ഷ​​ധ ക​​യ​​റ്റു​​മ​​തി. 2026 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ലെ ഏ​​പ്രി​​ൽ മു​​ത​​ൽ ഫെ​​ബ്രു​​വ​​രി വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ ക​​യ​​റ്റു​​മ​​തി 28.29 ബി​​ല്യ​​ൺ ഡോ​​ള​​റി​​ലെ​​ത്തി.

ഡ​​ഗ്ര് ഫോ​​ർ​​മു​​ലേ​​ഷ​​നു​​ക​​ൾ, ബ​​യോ​​ള​​ജി​​ക്ക​​ൽ​​സ്, വാ​​ക്സി​​നു​​ക​​ൾ,ആ​​യു​​ഷ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ക​​രു​​ത്തി​​ൽ മു​​ൻ സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തെ ഇ​​തേ കാ​​ല​​യ​​ള​​വി​​നേ​​ക്കാ​​ൾ 5.6 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് കൈ​​വ​​രി​​ച്ച​​തെന്ന് കെ. ​​രാ​​ജു​​ഭാ​​നു പ​​റ​​ഞ്ഞു.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ലെ വി​​ല​​ക്ക​​യ​​റ്റ​​വും വ്യാ​​പാ​​ര മേ​​ഖ​​ല​​യി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ളും നി​​ല​​നി​​ന്നി​​ട്ടും 2024-25 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം മു​​ൻ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 9.4 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യോ​​ടെ ക​​യ​​റ്റു​​മ​​തി 30.47 ബി​​ല്യ​​ൺ ഡോ​​ള​​റി​​ലെ​​ത്തി​​യി​​രു​​ന്നു​​വെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

2026 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തെ ക‍യ​​റ്റു​​മ​​തി​​യു​​ടെ പൂ​​ർ​​ണ​​മാ​​യ ക​​ണ​​ക്കു പു​​റ​​ത്തു​​വ​​രു​​ന്പോ​​ൾ അ​​ത് 2025 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ന് സ​​മാ​​ന​​മാ​​യ നി​​ല​​യി​​ലാ​​യി​​രി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത​​യെ​​ന്നു ഫാ​​ർ​​മെ​​ക്സി​​ൽ ചെ​​യ​​ർ​​മാ​​ൻ ന​​മി​​ത് ജോ​​ഷി പ​​റ​​ഞ്ഞു.

ന​​യ​​പ​​ര​​മാ​​യ മു​​ൻ​​ഗ​​ണ​​ന​​ക​​ൾ, പ​​ര​​ന്പ​​രാ​​ഗ​​ത വി​​പ​​ണി​​ക​​ൾ​​ക്കു പു​​റ​​മെ പു​​തി​​യ വി​​പ​​ണി​​ക​​ൾ ക​​ണ്ടെ​​ത്തു​​ക, വി​​ദേ​​ശ നി​​ക്ഷേ​​പം കൂ​​ടു​​ത​​ൽ ആ​​ക​​ർ​​ഷി​​ക്കു​​ക, ഗു​​ണ​​നി​​ല​​വാ​​ര നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ക്ഷ​​മ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ക എ​​ന്നി​​വ​​യി​​ലൂ​​ടെ 2030ഓ​​ടെ ഔ​​ഷ​​ധ ക​​യ​​റ്റു​​മ​​തി 65 ബി​​ല്യ​​ൺ‌ ഡോ​​ള​​റി​​ലെ​​ത്തി​​ക്ക​​യാ​​ണ് ഫാ​​ർ​​മെ​​ക്സി​​ലി​​ന്‍റെ ല​​ക്ഷ്യ​​മെ​​ന്ന് രാ​​ജു​​ഭാ​​നു അ​​റി​​യി​​ച്ചു.

ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള ഇ​​രു​​ന്നൂ​​റി​​ല​​ധി​​കം വി​​പ​​ണി​​ക​​ളി​​ലേ​​ക്ക് ഔ​​ഷ​​ധ​​ങ്ങ​​ൾ ക‍യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന ഇ​​ന്ത്യ, അ​​ള​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ഇ​​ന്ത്യ​​യു​​ടെ ഔ​​ഷ​​ധ​​ ക​​യ​​റ്റു​​മ​​തി​​യു​​ടെ 60 ശ​​ത​​മാ​​ന​​വും ഉ​​ന്ന​​ത ഗു​​ണ​​നി​​ല​​വാ​​ര നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളു​​ള്ള വി​​പ​​ണി​​ക​​ളി​​ലേ​​ക്കാ​​ണ്. ഇ​​ത് ഈ ​​മേ​​ഖ​​ല​​യി​​ലെ ഉ​​ന്ന​​ത നി​​ല​​വാ​​ര​​വും നി​​ബ​​ന്ധ​​ന​​ക​​ൾ പാ​​ലി​​ക്കു​​ന്ന​​തി​​ലെ കൃ​​ത്യ​​ത​​യും വ്യ​​ക്ത​​മാ​​ക്കു​​ന്നു. ഇ​​ന്ത്യ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യു​​ടെ 34 ശ​​ത​​മാ​​നം യു​​എ​​സി​​ലേ​​ക്കും 19 ശ​​ത​​മാ​​നം യൂറോപ്പി ലേക്കുമാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

2025 തീ​​രു​​വ സം​​ബ​​ന്ധ​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ൾ കാ​​ര​​ണം യു​​എ​​സി​​ൽ സാ​​ധാ​​ര​​ണ​​യേ​​ക്കാ​​ൾ 1.6 ബി​​ല്യ​​ൺ ഡോ​​ള​​റി​​ന്‍റെ അ​​ധി​​ക മ​​രു​​ന്ന് ശേ​​ഖ​​ര​​ണം ന​​ട​​ന്ന​​താ​​യി ന​​മി​​ത് ജോ​​ഷി പ​​റ​​ഞ്ഞു. ഇ​​ത് 2026 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തെ ക​​ണ​​ക്കു​​ക​​ളി​​ൽ ബാ​​ധി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും മാ​​ർ​​ച്ചി​​ലെ ക​​ണ​​ക്കു​​കൂ​​ടി വ​​ന്ന​​തി​​നു​​ ശേ​​ഷ​​മേ യ​​ഥാ​​ർ​​ഥ ക​​ണ​​ക്ക് വ്യ​​ക്ത​​മാ​​കൂ​​ എന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Tags : pharmaceutical exports Indian Pharmaceutical Sector

Recent News

Corehub Up