x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓഹരിവിപണിയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി മുത്തൂറ്റ് ഫിനാന്‍സ്


Published: May 7, 2026 10:38 PM IST | Updated: May 7, 2026 10:38 PM IST

കൊ​​​ച്ചി: ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യി​​​ല്‍ ലി​​​സ്റ്റ് ചെ​​​യ്തി​​​ട്ട് 15 വ​​​ര്‍ഷം പൂ​​​ര്‍ത്തി​​​യാ​​​ക്കി സ്വ​​​ര്‍ണ​​​പ്പ​​​ണ​​​യ എ​​​ന്‍ബി​​​എ​​​ഫ്‌​​​സി​​​യാ​​​യ മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍സ് ലി​​​മി​​​റ്റ​​​ഡ്. 2011ല്‍ ​​​ലി​​​സ്റ്റ് ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷം സ്ഥി​​​ര​​​ത​​​യാ​​​ര്‍ന്ന വ​​​ള​​​ര്‍ച്ച​​​യും പ്ര​​​വ​​​ര്‍ത്ത​​​ന​​​മി​​​ക​​​വു​​​മാ​​​ണ് ക​​​മ്പ​​​നി കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

ക​​​മ്പ​​​നി​​​യു​​​ടെ വി​​​പ​​​ണി​​​മൂ​​​ല്യം 2011ലെ 6000 ​​​കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്നു 25 മ​​​ട​​​ങ്ങ് വ​​​ര്‍ധി​​​ച്ച് അ​​​ടു​​​ത്തി​​​ടെ 1.5 ല​​​ക്ഷം കോ​​​ടി രൂ​​​പ എ​​​ന്ന നാ​​​ഴി​​​ക​​​ക്ക​​​ല്ലും ക​​​ട​​​ന്നി​​​രു​​​ന്നു. ഒ​​​രു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​പ​​​ണി​​​മൂ​​​ല്യം ക​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള ആ​​​ദ്യ ലി​​​സ്റ്റ​​​ഡ് ക​​​മ്പ​​​നി കൂ​​​ടി​​​യാ​​​ണ് മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍സ്.

ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ മാ​​​ത്രം ക​​​മ്പ​​​നി​​​യു​​​ടെ ഓ​​​ഹ​​​രി​​​വി​​​ല ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​ക​​​മാ​​​ണു വ​​​ര്‍ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ല്‍ മൂ​​​ന്നു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ളു​​​ള്ള ക​​​മ്പ​​​നി 2012 മു​​​ത​​​ല്‍ എ​​​ല്ലാ വ​​​ര്‍ഷ​​​വും കൃ​​​ത്യ​​​മാ​​​യി ഡി​​​വി​​​ഡ​​​ന്‍റ് ന​​​ല്‍കി​​​വ​​​രു​​​ന്നു.

ഇ​​​തു​​​വ​​​രെ ആ​​​കെ 1200 കോ​​​ടി രൂ​​​പ​​​യാ​​​ണു ക​​​മ്പ​​​നി ഡി​​​വി​​​ഡ​​​ന്‍റാ​​​യി ന​​​ല്‍കി​​​യ​​​തെ​​​ന്ന് മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍സ് ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ര്‍മാ​​​ന് ജോ​​​ര്‍ജ് ജേ​​​ക്ക​​​ബ് മു​​​ത്തൂ​​​റ്റ് പ​​​റ​​​ഞ്ഞു. ഗ്രൂ​​​പ്പി​​​ന്‍റെ 7,500 ല​​​ധി​​​കം ബ്രാ​​​ഞ്ചു​​​ക​​​ളി​​​ല്‍ 70 ശ​​​ത​​​മാ​​​ന​​​വും അ​​​ര്‍ധ​​​ന​​​ഗ​​​ര- ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ്.

Tags : stock market Muthoot Finance

Recent News

Corehub Up