കൊച്ചി: മുത്തൂറ്റ് ഫിനാൻസിന് 2025-26 സാമ്പത്തിക വർഷത്തിൽ റിക്കാർഡ് നേട്ടങ്ങൾ. 2026 മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തിൽ കമ്പനി 10,13 4 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്.
മുൻവർഷത്തെ 5,201 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 95 ശതമാനത്തിന്റെ ശക്തമായ വളർച്ചയാണ് ഇത് രേഖപ്പെടുത്തുന്നത്.
മുത്തൂറ്റ് ഗ്രൂപ്പിന്റെ സംയോജിത വായ്പ ആസ്തികൾ 49 ശതമാനം വാർഷിക വളർച്ചയോടെ എക്കാലത്തെയും ഉയർന്ന നിലയായ 1,81,916 കോടി രൂപയിലെത്തി. അതേസമയം, സംയോജിത ലാഭം 98 ശതമാനം ഉയർന്ന് 10,607 കോടി രൂപയായി.
മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം വായ്പാ ആസ്തികൾ 50 ശതമാനം വളർച്ചയോടെ 1,62,826 കോടി രൂപയായി ഉയർന്നു. സ്വർണപ്പണയ വായ്പകൾ 50 ശതമാനം വളർച്ചയോടെ 1,54,084 കോടി രൂപയിലേക്ക് ഉയർന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 177 പുതിയ ശാഖകൾ ആരംഭിച്ചു. 17.71 ലക്ഷം പുതിയ ഉപഭോക്താക്കൾക്കായി 29,347 കോടി രൂപയുടെ വായ്പ വിതരണം ചെയ്തതായും മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
Tags : Muthoot Finance net profit