രചന, സംവിധാനം വിനായകൻ; പാർട്ടി ഒരുങ്ങുന്നു
Sunday, September 20, 2020 4:15 PM IST
നടൻ വിനായകൻ സംവിധായകനാകുന്നു. പാർട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് രചനയൊരുക്കുന്നതും താരം തന്നെയാണ്.
സംവിധായകൻ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആഷിഖ് അബു തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ വിനായകൻ തന്റെ നടനജീവിതത്തിന്റെ 25-ാം വാർഷികത്തിലാണ് സംവിധായകന്റെ കുപ്പായമണിയുന്നത്.
ചിത്രം അടുത്ത വർഷം പൂർത്തിയാകും. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.