ഞാ​ന്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു, പ്രാ​ര്‍​ഥ​ന​ക​ളോ​ടെ വേ​ദ​ന​യെ നേ​രി​ട്ടു
Wednesday, March 3, 2021 3:10 PM IST
നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് മ​ന്യ. കു​റ​ച്ചു​നാ​ളു​ക​ളാ​യി സി​നി​മ​യി​ൽ നി​ന്ന് മാ​റി​നി​ല്ക്കു​ക​യാ​ണ് ന​ടി. ഇ​പ്പോ​ഴി​താ താ​ൻ നേ​രി​ടു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ങ്കു​വ​യ്ക്കു​ക​യാ​ണ് മ​ന്യ.

പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ന​ട്ടെ​ല്ലി​ന്‍റെ ഡി​സ്കി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചു​വെ​ന്നും അ​ത് ഇ​ട​തു​കാ​ലി​നെ പൂ​ർ​ണ​മാ​യും ത​ള​ർ​ത്തി​ക്ക​ള​ഞ്ഞു​വെ​ന്നും ന​ടി പ​റ​ഞ്ഞു. ക​ടു​ത്ത വേ​ദ​ന മൂ​ലം ഇ​ട​തു​കാ​ല്‍ അ​ന​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ന​ട്ടെ​ല്ലി​ല്‍ സ്റ്റി​റോ​യ്ഡ് ഇ​ന്‍​ജ​ക്ഷ​നെ​ടു​ത്തു. കൊ​വി​ഡ് മൂ​ലം മ​റ്റാ​രെ​യും റൂ​മി​ല്‍ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നും മ​ന്യ പ​റ​ഞ്ഞു.

"ഞാ​ന്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു. പ്രാ​ര്‍​ഥ​ന​ക​ളോ​ടെ വേ​ദ​ന​യെ നേ​രി​ട്ടു. ഉ​ട​നെ എ​ല്ലാം ഭേ​ദ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. മൂ​ന്ന് ആ​ഴ്ച​ത്തേ​ക്ക് എ​നി​ക്ക് ഇ​രി​ക്കാ​നാ​കി​ല്ലാ​യി​രു​ന്നു. ന​ട​ക്കാ​നാ​കി​ല്ലാ​യി​രു​ന്നു. നി​ല്‍​ക്കാ​നോ ഉ​റ​ങ്ങാ​നോ പോ​ലും വേ​ദ​ന കാ​ര​ണം സാ​ധി​ച്ചി​രു​ന്നി​ല്ല. സു​ഖ​പ്പെ​ടാ​നും തി​രി​കെ വ​രാ​നും ഞാ​ന്‍ പ​ര​മാ​വ​ധി പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത നി​മി​ഷം എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന് ന​മു​ക്ക് ഒ​രി​ക്ക​ലും അ​റി​യി​ല്ല. ഓ​രോ നി​മി​ഷ​വും ആ​സ്വ​ദി​ക്കു​ക. നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക. ജീ​വി​തം ക്ഷ​ണി​ക​വും അ​പ്ര​തീ​ക്ഷി​ത​വു​മാ​ണ്...'- മ​ന്യ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.