പാർവതി നമ്പ്യാർ വിവാഹിതയാകുന്നു
Tuesday, September 3, 2019 10:11 AM IST
നടി പാർവതി നന്പ്യാർ വിവാഹിതയാകുന്നു. പൈലറ്റ് ആയ വിനീത് ആണ് വരൻ. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു. താൻ വിവാഹിതയാകാൻ പോകുന്ന വിവരം ഫേസ്ബുക്ക് ലൈവിലൂടെ പാർവതി തന്നെയാണ് വെളിപ്പെടുത്തിയത്.
ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ് എന്റെ വിവാഹ നിശ്ചയം. എല്ലാവരുടേയും പ്രാർഥന വേണം- ഫേസ്ബുക്ക് ലൈവിൽ പാർവതി പറഞ്ഞു. പട്ടാഭിരാമൻ ആണ് പാർവതി നന്പ്യാർ ഏറ്റവും ഒടുവിലഭിനയിച്ച ചിത്രം. ഏഴു സുന്ദര രാത്രികൾ, ലീല, സത്യ എന്നിവയാണ് മറ്റു ശ്രദ്ധേയമായ സിനിമകൾ.