അമ്മയാകാനൊരുങ്ങി ആലിയ ഭട്ട്; സന്തോഷ വാര്‍ത്ത പങ്കുവച്ച് താരം
Monday, June 27, 2022 12:36 PM IST
താരദമ്പതികള്‍ ആലിയ ഭട്ടും രണ്‍ബീര്‍ കബീറും ജീവിതത്തിന്‍റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന വിവരം ആലിയയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ആശുപത്രിയില്‍ നിന്നുള്ള സ്കാനിംഗ് ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷ വാര്‍ത്ത പങ്കിട്ടത്. രണ്‍ബീര്‍ കപൂറും ഒപ്പമുണ്ട്. "ഞങ്ങളുടെ കുഞ്ഞ് എത്തുന്നു' എന്നായിരുന്നു ചിത്രം പങ്കു വച്ചുകൊണ്ട് ആലിയ കുറിച്ചത്.



വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം ഈ വര്‍ഷം ഏപ്രില്‍ 14 നായിരുന്നു ഇരുവരുടെയും വിവാഹം. സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ആലിയയും രണ്‍ബീറും ഒന്നിച്ചെത്തുന്ന 'ബ്രഹ്മാസ്ത്ര' എന്ന ബിഗ് ബജറ്റ് ചിത്രം റിലീസിനൊരുങ്ങുന്നതിനിടയിലാണ് സന്തോഷ വാര്‍ത്തയും ഒപ്പമെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.