ആ ബന്ധം വിഷാദ രോഗത്തിലേക്ക് തള്ളി വിട്ടു: ആൻഡ്രിയ
Monday, August 12, 2019 10:13 AM IST
നടി ആൻഡ്രിയ ജെറമിയ നടത്തിയ വെളിപ്പെടുത്തൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. വിവാഹിതനായ ഒരു വ്യക്തിയുമായി പ്രണയത്തിലായിരുന്നുവെന്നും അതില്‍ നിന്നു നേരിട്ട പീഡനങ്ങളുമാണ് നടി വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് നടി ഇക്കാര്യം പറഞ്ഞത്.
പ്രണയത്തകര്‍ച്ചയെ തുടര്‍ന്നുണ്ടായ വിഷാദ രോഗവും അതിന് പിന്നിലെ കാരണങ്ങളുമാണ് നടി പരിപാടിയില്‍ വെളിപ്പെടുത്തിയിരുന്നത്. വിവാഹിതനായ ഒരു വ്യക്തിയുമായി പ്രണയത്തിലായിരുന്നുവെന്ന് നടി പറയുന്നു.
അയാള്‍ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തളളിവിട്ടു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയൂര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നുവെന്നും പരിപാടിയില്‍ സംസാരിക്കുന്നതിനിടെ നടി വെളിപ്പെടുത്തി. എന്നാൽ പീഡിപ്പിച്ചയാളുടെ പേര് വെളിപ്പെടുത്താൻ നടി തയാറായില്ല.