സംവിധായകനെ ഇന്റർവ്യൂ ചെയ്യാൻ വന്നു, പിന്നെ നായികയായി
Friday, September 11, 2020 7:27 PM IST
മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ആനി. വളരെ കുറച്ച് സിനിമകൾ മാത്രമേ മലയാളത്തിൽ ചെയ്തിരുന്നുള്ളു എങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു. 1993 ൽ പുറത്തിറങ്ങിയ അമ്മയാണേ സത്യം എന്ന ബാലചന്ദ്ര മേനോന്റെ ചിത്രത്തിലൂടെയാണ് ആനി സിനിമാരംഗത്ത് എത്തിയത്.
ആ സിനിമ പ്രവേശനത്തിന്റെ പിന്നാന്പുറ കഥകൾ തുറന്ന് പറയുകയാണ് ബാലചന്ദ്ര മേനോൻ. അമ്മയാണേ സത്യം എന്ന സിനിമയിൽ രണ്ടു വേഷങ്ങളിൽ ആനി എത്തി. ആണ്‍വേഷത്തിൽ രാമനായും പെണ്‍വേഷത്തിൽ പാർവതിയായുമാണ് ആനി എത്തിയത്.
ആനി എന്നെ തേടി എത്തിയത് അഭിനയിക്കാൻ വേണ്ടിയല്ല, മറിച്ച് വെറുതെ ഒരു ഇന്റർവ്യൂ ചെയ്യാൻ വേണ്ടിയായിരുന്നു. പിന്നീട് അമ്മയാണേ സത്യത്തിൽ നായികയായി മാറുകയായിരുന്നു.- ബാലചന്ദ്രമേനോൻ പറയുന്നു.
മലയാള സിനിമയിൽ ബാലചന്ദ്ര മേനോൻ എന്ന പ്രതിഭയുടെ സംഭാവനകൾ വളരെ വലുതാണ്. നിരവധി നായികമാരെ മലയാളത്തിനു സമ്മാനിച്ച സംവിധായകനും നായകനുമാണ് മേനോൻ.
ലിസി, ശോഭന, പാർവതി, ഉഷ, കാർത്തിക, ആനി, നന്ദിനി തുടങ്ങിയ നായികമാരെ സമ്മാനിച്ചത് അദ്ദേഹമാണ്. ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലിലെ പരിപാടിയായ ഫിൽമി ഫ്രൈഡേയ്സിലാണ്’ അദ്ദേഹം ആനിയുടെ സിനിമാ പ്രവേശത്തെപ്പറ്റി തുറന്ന് പറഞ്ഞത്.
സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ ആനി സിനിമാരംഗം വിട്ടു ആനി സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷനിൽ ആനീസ് കിച്ചൻ എന്ന പാചക പരിപാടിയിലൂടെ സജീവമാണ്.