മരട് 357ൽ അനൂപ് മേനോനും ധർമജനും പ്രധാനവേഷങ്ങളിൽ
Friday, January 24, 2020 3:22 PM IST
കൊച്ചി മരടിൽ നിന്നും പൊളിച്ചു നീക്കിയ ഫ്ളാറ്റുകളെ ആസ്പദമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അനൂപ് മേനോനും ധർമജൻ ബോൾഗാട്ടിയും ഷീലു ഏബ്രഹാമും നൂറിൻ ഷെറീഫും. "വിധി കഴിയുമ്പോൾ വിചാരണ തുടങ്ങുന്നു' എന്നാണ് സിനിമയുടെ പേരിന്റെ ടാഗ്ലലൈൻ.
സെന്തിൽ കൃഷ്ണ, ബൈജു, രണ്‍ജി പണിക്കർ, അലൻസിയർ, പ്രേംകുമാർ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അബാം മൂവീസ്, സ്വർണലയ സിനിമാസ് എന്നീ ബാനറുകളിൽ ഏബ്രഹാം മാത്യു, സുദർശനൻ കാഞ്ഞിരക്കുളം എന്നിവരാണ് സിനിമ നിർമിക്കുന്നത്.