പിറന്നാൾ ദിനത്തിൽ അർച്ചനയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് ഐശ്വര്യ
Sunday, September 6, 2020 1:43 PM IST
ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ കഥാപാത്രമായെത്തുന്ന പുതിയ ചിത്രമായ അർച്ചന 31 നോട്ടൗട്ടിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പിറന്നാൾ ദിനത്തിൽ താരം തന്നെയാണ് പോസ്റ്റർ പങ്കുവച്ചത്.

അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്‍റെ ബാനറിൽ മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട്, സി​ബി ചാ​വ​റ, ര​ഞ്ജി​ത് നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. സിനിമയുടെ ചിത്രീകരണം ന​വം​ബ​ർ 15ന് ​പാ​ല​ക്കാ​ട്ട് ആരംഭിക്കും.

ചിത്രത്തിന്‍റെ കഥയും തി​ര​ക്ക​ഥയുമൊരുക്കുന്നത് അ​ഖി​ൽ അ​നി​ൽ​കു​മാ​ർ, അ​ജ​യ് വി​ജ​യ​ൻ, വി​വേ​ക് ച​ന്ദ്ര​ൻ എന്നിവർ ചേർന്നാണ്. ഛായാ​ഗ്ര​ഹ​ണം ജോ​യ​ൽ ജോ​ജിയും സം​ഗീ​തം ര​ജ​ത്ത് പ്ര​കാ​ശ്, മാ​ത്ത​ൻ എന്നിവരും നിർവഹിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.