ബറോസ് ജൂണിൽ തുടങ്ങും
Wednesday, February 26, 2020 10:33 AM IST
മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് എന്ന ചിത്രം ജൂണിൽ ചിത്രീകരണമാരംഭിക്കും. 2019 ഒക്ടോബറിൽ ചിത്രീകരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മോഹൻലാലിന്റെ മറ്റു സിനിമകളിലെ തിരക്കുമൂലം നീട്ടിവയ്ക്കുകയായിരുന്നു.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബറോസിന്റെ ആദ്യ ഷെഡ്യൂൾ ജൂണിൽ തുടങ്ങുന്ന കാര്യം മോഹൻലാൽ വെളിപ്പെടുത്തിയത്. ഗോവയും കേരളവുമാണ് പ്രധാന ലൊക്കേഷൻ. ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലുള്ള നിഗൂഢതയാണ് ഈ ത്രീഡി ചിത്രത്തിന്റെ ഇതിവൃത്തം.