ആ​ക്ഷ​നും മാ​സു​മാ​യി ബാ​ല​യ്യ വീ​ണ്ടും ; ‘ഭ​ഗ​വ​ന്ത് കേ​സ​രി’ ടീ​സ​ർ
Saturday, June 10, 2023 2:17 PM IST
വീ​ര​സിം​ഹ റെ​ഡ്ഡി​ക്കു ശേ​ഷം ന​ന്ദ​മു​റി ബാ​ല​കൃ​ഷ്ണ നാ​യ​ക​നാ​കു​ന്ന ‘ഭ​ഗ​വ​ന്ത് കേ​സ​രി’ ടീ​സ​ർ എ​ത്തി. അ​നി​ല്‍ ര​വി​പു​ഡി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം മു​ഴു​നീ​ള ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്. ബാ​ല​യ്യ​യു​ടെ 108-ാം ചി​ത്ര​മാ​ണി​ത്.



കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍ നാ​യി​ക​യാ​വു​ന്ന ചി​ത്ര​ത്തി​ല്‍ ശ്രീ​ലീ​ല മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബോ​ളി​വു​ഡ് താ​രം അ​ര്‍​ജു​ന്‍ രാം​പാ​ൽ വി​ല്ല​നാ​കു​ന്നു. എ​സ്. ത​മ​ന്‍ ആ​ണ് സം​ഗീ​തം. സി ​രാം പ്ര​സാ​ദ് ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് ത​മ്മി രാ​ജു.

സാ​ഹു ഗ​ണ​പ​തി​യും ഹ​രീ​ഷ് പെ​ഡ്ഡി​യും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. 2021 ൽ ​പു​റ​ത്തെ​ത്തി​യ അ​ഖ​ണ്ഡ​യും ഈ ​വ​ർ​ഷം റി​ലീ​സ് ചെ​യ്ത വീ​ര സിം​ഹ റെ​ഡ്ഡി​യും ബോ​ക്സ്ഓ​ഫി​സി​ൽ 100 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം പി​ടി​ച്ച ചി​ത്ര​ങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.