96 കന്നഡയിലേക്ക്; ജാനുവാകാൻ ഭാവന
Wednesday, December 12, 2018 9:41 AM IST
വിജയ് സേതുപതി-തൃഷ എന്നിവരൊന്നിച്ച സൂപ്പർ ഹിറ്റ് ചിത്രം 96ന്റെ കന്നഡ പതിപ്പ് ഒരുങ്ങുന്നു. തൃഷ കൈകാര്യം ചെയ്ത ജാനു എന്ന പ്രിയ കഥാപാത്രത്തെ കന്നഡയിൽ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ പ്രിയ നായിക ഭാവനയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിജയ് സേതുപതി മനോഹരമാക്കിയ രാമചന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കന്നഡയിലെ സൂപ്പർ താരം ഗണേഷാണ്. തമിഴിൽ 96 എന്നായിരുന്നു സിനിമയുടെ പേരെങ്കിൽ 99 എന്ന പേരിലാണ് കന്നഡയിൽ പുറത്തിറങ്ങുന്നത്. പ്രീതം ഗുബ്ബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.