അച്ഛന്റെ പേരിൽ കിട്ടുന്ന വേഷങ്ങളിൽ താത്പര്യമില്ല
Monday, April 12, 2021 3:44 PM IST
അനശ്വര ഹാസ്യസാമ്രാട്ട് കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പു ഇപ്പോൾ മലയാള സിനിമയിൽ സജീവസാന്നിധ്യമാണ്. ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ ബിനു അവതരിപ്പിച്ചുകഴിഞ്ഞു. ഇപ്പോഴിതാ അച്ഛന്റെ പേരിൽ ലഭിക്കുന്ന വേഷങ്ങളിൽ തനിക്ക് താത്പര്യമില്ലെന്ന് തുറന്നുപറയുകയാണ് താരം.
അച്ഛന്റെ അഡ്രസില്‍ ഇന്നുവരെ എവിടെയും കയറിപ്പറ്റാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ബിനു പപ്പു പറയുന്നു. അച്ഛന്റെ കൂടെ പ്രവര്‍ത്തിച്ചവരെ കാണുമ്പോള്‍ അവര്‍ സ്നേഹത്തോടെ പെരുമാറാറുണ്ട്. മമ്മൂക്കയൊക്കെ ആ സ്നേഹം പ്രകടിപ്പിച്ചത് അനുഭവിച്ചപ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.
"അച്ഛന്റെ കാലത്തുളളവര് പപ്പു ചേട്ടന്റെ മകന് എന്ന് പറഞ്ഞ് ചേര്‍ത്തുനിര്‍ത്തുമ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചവരുടെ മക്കള്‍ പപ്പുവിന്റെ മകന് എന്ന നിലയില്‍ സൗഹൃദവും തരാറുണ്ട്. എന്നാല്‍ അച്ഛന്റെ മകനല്ലേ ഇരിക്കട്ടെ എന്ന് പരിഗണിച്ചല്ല ആരും വേഷം തരുന്നത്. അങ്ങനെയുളള വേഷത്തില്‍ എനിക്കൊട്ട് താല്പര്യവുമില്ല...'- ബിനു പപ്പു പറയുന്നു.