ത്രില്ലർ മൂഡിൽ ബോഗയ്ൻവില്ല; ട്രെയിലർ പുറത്ത്
Friday, October 11, 2024 5:44 PM IST
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന "ബോഗയ്ൻവില്ല' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ ട്രെയിലറും ആകാംഷ നിറയ്ക്കുന്നത്.
ആദ്യമായാണ് അമൽ നീരദ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നവാഗതനായ ലാജോ ജോസിനൊപ്പം സംവിധായകൻ കൂടി ചേർന്നാണ് ചിത്രത്തിന്റെ രചന.
അമൽ നീരദ് പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ആനന്ദ് സി. ചന്ദ്രനാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹർഷനും പ്രൊഡക്ഷൻ ഡിസൈൻ ജോസഫ് നെല്ലിക്കലും നിർവഹിക്കുന്നു.