ചോലയുടെ റിലീസ് പ്രഖ്യാപിച്ചു
Friday, November 8, 2019 2:44 PM IST
സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചോലയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ ആറിന് തീയറ്ററുകളിലെത്തും. നിമിഷ സജയൻ, ജോജു ജോർജ് എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയിലെ അഭിനയത്തിന് നിമിഷ സജയന് സംസ്ഥാനസർക്കാറിന്റെ മികച്ച നടിക്കുള്ള പുരസ്ക്കാരവും ജോജു ജോർജിന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. സിനിമയുടെ റിലീസിനെക്കുറിച്ച് സംവിധായകൻ തന്നെയാണ് അറിയിച്ചത്.
അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജാണ് സിനിമ നിർമിച്ചിരിക്കുന്നത്.