എയർഹോസ്റ്റസുമാരായി കരീനയും തബുവും കൃതിയും; ക്രൂ ടീസർ
Monday, February 26, 2024 3:46 PM IST
കരീന കപൂർ ഖാൻ, തബു, കൃതി സനോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ക്രൂവിന്റെ ടീസർ എത്തി. എയർ ഹോസ്റ്റസ് ആയി എത്തുന്ന മൂന്ന് പെൺസുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. രാജേഷ് കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഏക്താ കപൂറും റിയ കപൂറും ചേർന്നാണ് ക്രൂ നിർമിച്ചിരിക്കുന്നത്. ബാലാജി ടെലിഫിലിംസും അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്വർക്കും ചേർന്ന്അവതരിപ്പിക്കുന്ന സിനിമ ഒരു ഫാമിലി എന്റര്ടെയ്നറാണ്.
അനിൽ കപൂർ, ദിൽജിത് ദോസഞ്ച്, കപിൽ ശർമ്മ എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നു. മാർച്ച് 29ന് ചിത്രം തിയറ്ററുകളിൽ എത്തും.