ശങ്കറിന്റെ മകൾ ഐശ്വര്യ വിവാഹിതയായി; ചടങ്ങിൽ പങ്കെടുത്ത് തെന്നിന്ത്യൻ താരങ്ങൾ
Monday, April 15, 2024 3:13 PM IST
സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യ വിവാഹിതയായി. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടർ തരുൺ കാർത്തിക്കാണ് വരൻ. രജനികാന്ത്, കമൽഹാസൻ, സ്റ്റാലിൻ, നയൻതാര, വിഘ്നേശ് ശിവൻ, സൂര്യ, കാർത്തി, മണിരത്നം, സുഹാസിനി, വിക്രം തുടങ്ങി നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു.

മൂന്നു മക്കളാണ് ശങ്കറിനുള്ളത്. ഐശ്വര്യ മൂത്തമകളാണ്. അതിഥി, അർജിത്ത് എന്നിവരാണ് മറ്റു രണ്ടു മക്കൾ. ഐശ്വര്യയും അതിഥിയും ഡോക്ടർമാരാണ്. ഇതിൽ ഇളയമകൾ അതിഥി മാത്രമാണ് സിനിമയിലേക്ക് എത്തിയത്.


ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. മഹാബലിപുരത്ത് നടന്ന ആഡംബരവിവാഹത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു.


എന്നാൽ പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവർ വിവാഹമോചിതരായി. വമ്പന്‍ വിവാഹ റിസപ്ഷൻ വേണ്ടെന്നു വച്ചിരുന്നു. രണ്ടു മാസം മാത്രമാണ് ഇരുവരും ഒന്നിച്ചു കഴിഞ്ഞത്.