ഡ്രൈവിംഗ് ലൈസൻസിന്റെ ചിത്രീകരണം ആരംഭിച്ചു
Wednesday, July 17, 2019 12:21 PM IST
പൃഥ്വിരാജിനെ നായകനാക്കി ജീൻപോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസിന്റെ ചിത്രീകരണം ആരംഭിച്ചു. ആഡംബര വാഹനങ്ങളോട് ഭ്രമമുള്ള ഒരു സൂപ്പർസ്റ്റാറിന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്.
സുരാജ് വെഞ്ഞാറമൂടും സിനിമയിൽ മറ്റൊരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നു. സച്ചിയുടേതാണ് തിരക്കഥ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്. 9 ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ആദ്യ ചിത്രം.