"പാട്ടു'മായി ഫഹദും അൽഫോൻസ് പുത്രനും
Sunday, September 6, 2020 11:48 AM IST
ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ സിനിമയൊരുങ്ങുന്നു. പാട്ട് എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ ഫഹദ് ഫാസിൽ ആണ് നായകൻ. അൽഫോൻസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിന് സംഗീതമൊരുക്കുന്നതും അൽഫോൻസ് പുത്രൻ തന്നെയാണ്. യുജിഎം എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സക്കറിയ തോമസും ആൽവിൻ ആന്റണിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.