അജു വർഗീസ് നായകനാകുന്ന കമല; ഫസ്റ്റ്ലുക്ക് എത്തി
Monday, October 7, 2019 3:36 PM IST
അജു വർഗീസിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത് ശങ്കർ ഒരുക്കുന്ന കമലയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ത്രില്ലർ ഗണത്തിലൊരുക്കിയിരിക്കുന്ന സിനിമ 36 മണിക്കൂറിനുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്.
പാസഞ്ചർ, അർജുനൻ സാക്ഷി എന്നീ സിനിമകൾക്ക് ശേഷം രഞ്ജിത് ശങ്കർ ഒരുക്കുന്ന ത്രില്ലർ സിനിമയാണ് കമല. നവംബറിൽ സിനിമ തീയറ്ററുകളിലെത്തും. ഡ്രീംസ് ആൻഡ് ബിയോഡ്സിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.