അന്പലനടയിൽ അന്പതുകോടി; അഞ്ചാം ദിനം 50 കോടി ക്ലബ്ബിന്റെ നട കയറി ഗുരുവായൂരന്പലനടയിൽ
Tuesday, May 21, 2024 9:36 AM IST
മികച്ച പ്രതികരണം നേടി മുന്നേറുകയാണ് പൃഥ്വിരാജ്- ബേസിൽ ചിത്രം ഗുരുവായൂരന്പലനടയിൽ. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് അഞ്ചാം ദിനം 50 കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു.
കേരളത്തില്‍ നിന്ന് 21.8 കോടി രൂപ നേടിയപ്പോള്‍ ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നിന്ന് 4.2 കോടി രൂപ ചിത്രം നേടി. വിദേശ രാജ്യങ്ങളില്‍ നിന്ന് 24.2 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. ഗള്‍ഫില്‍ മാത്രം ചിത്രം 13.80 കോടി രൂപയാണ് നേടിയത്.
3.8 കോടി രൂപയാണ് ചിത്രം റിലീസ് ദിനം കേരളത്തിൽ നിന്നും മാത്രം വാരിക്കൂട്ടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിംഗ് ആണിത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ.
ജയജയജയജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസം സംവിധാനം ചെയ്ത ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമിച്ചത്.
അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി.വി .കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്