സുരാജ് വെഞ്ഞാറമൂട്, വെങ്കി ടീമിന്റെ "ഹിഗ്വിറ്റ'
Sunday, November 10, 2019 10:25 AM IST
സുരാജ് വെഞ്ഞാറമൂടും നായിക നായകൻ ഫെയിം വെങ്കിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ പ്രഖ്യാപിച്ചു. ഹിഗ്വിറ്റ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യന്നത് ഹെമന്ത് ജി. നായർ ആണ്. സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടു.
ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, മാമുക്കോയ, സുധീഷ്, മഞ്ജു പിള്ള, ഐ.എം. വിജയൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെക്കൻഡ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബോബി തര്യൻ, സജിത്ത് അമ്മ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഷൂട്ടിംഗ് അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.