തൻവിയുടെ "വെറൈറ്റി' ലുക്ക്; ചിത്രങ്ങൾ
Tuesday, September 26, 2023 9:30 AM IST
തന്വി റാമിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങൾ വൈറലാകുന്നു. സാരിയില്‍ വ്യത്യസ്തമായ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലാണ് തന്‍വിയുടെ മേക്കോവര്‍. ലൈറ്റ് ബ്രൗണ്‍ നിറത്തിലുള്ള സാരിയും സ്ട്രാപ് ബ്ലൗസുമായിരുന്നു തന്‍വിയുടെ ഔട്ട്ഫിറ്റ്.
ഇതിന് യോജിക്കുന്ന രീതിയില്‍ പ്രിന്റഡ് ഷര്‍ട്ടും സാരിക്ക് മുകളില്‍ ധരിച്ചു. ട്രഡീഷണല്‍ ആഭരണങ്ങളാണ് തിരഞ്ഞെടുത്തത്. ഒപ്പം തലയില്‍ മഞ്ഞ നിറത്തിലുള്ള പൂവും ചൂടി.

നെറ്റിയിലെ പൊട്ടും മിനിമല്‍ മേക്കപ്പും തന്വിയെ കൂടുതല്‍ സുന്ദരിയാക്കുന്നു. വ്യത്യസ്തമായ ലുക്കിലുള്ള ഈ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഇതാര് രാമായണത്തിലെ സീതയാണോ, മനോഹരമായ കണ്ണുകള്‍, ആര്‍ക്കും ആരാധന തോന്നിപ്പോകും എന്നെല്ലാമാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.