നാലരവർഷത്തെ അധ്വാനമാണ് കണ്ണൂർ സ്ക്വാഡ്; കണ്ണുനിറഞ്ഞ് റോണി
Sunday, October 1, 2023 9:22 AM IST
നാലരവർഷത്തെ തങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളും അഭിനേതാവുമായ റോണി ഡേവിഡ്.
റോണിയുടെ സഹോദരൻ റോബി രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിനു ശേഷം കണ്ണു നിറഞ്ഞാണ് റോണി തിയറ്ററുകളിൽ നിന്നും ഇറങ്ങി വന്നത്.
ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണിത്. കഴിഞ്ഞ നാലര വർഷത്തെ അധ്വാനമാണ് ഈ സിനിമ. എഴുതിയതിനും മുകളിൽ ഈ സിനിമ മേക്ക് ചെയ്തിട്ടുണ്ട്.
സാധാരണക്കാരായ പൊലീസുകാരുടെ കഥയാണ് നമ്മൾ പറയുന്നത്. അഞ്ചാറ് മാസം നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ. എല്ലാവരുടെയും അധ്വാനമാണ്. റോണി പറഞ്ഞു.
ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’.
റോബി വര്‍ഗീസ് രാജിന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചി
മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.