ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യറും
Sunday, October 1, 2023 10:09 AM IST
മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. മഞ്ജു വാര്യറാണ് നായിക. സിനിമയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ഇത് ആദ്യമായിട്ടാണ് മൂന്നുപേരും ഒന്നിച്ചെത്തുന്നത്. മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓൾഡ് ആർ യുവിൽ കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. പിന്നീട് വേട്ട എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു.
സിനിമയ്ക്ക് പുറത്തും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് മഞ്ജുവും ചാക്കോച്ചനും. ഇരുവരും ഒന്നിച്ചുള്ള പല ചിത്രങ്ങളും ആരാധകർ ആഘോഷമാക്കാറുണ്ട്.