ഭാര്യയ്ക്കൊപ്പം പോയി താമസിക്കൂ; ആരാധികയുടെ ഉപദേശത്തിന് മറുപടിയുമായി ബാല
Sunday, October 1, 2023 2:40 PM IST
സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ഉപദേശിക്കാൻ വന്ന ആരാധികയ്ക്ക് മറുപടിയുമായി നടൻ ബാല. താരം ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതാണെന്നും ഭാര്യ എലിസബത്തിനൊപ്പം താമസിക്കണം എന്നുമായിരുന്നു ആരാധികയുടെ ഉപദേശം. എന്നാൽ ബാല നൽകിയ മറുപടിയാണ് ആരാധകരുടെ ശ്രദ്ധ നേടിയത്.
മറ്റൊരാളുടെ കുടുംബത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലാതെ ഉപദേശം നൽകാൻ വരരുതെന്നായിരുന്നു താരത്തിന്റെ മറുപടി. ചെന്നൈയിൽ അമ്മയുടെ അടുത്തെത്തിയ സന്തോഷം പങ്കുവച്ച് ബാല പങ്കുവച്ച വീഡിയോയിലാണ് കമന്റുമായി ആരാധിക എത്തിയത്.
ബാല ചെയ്യുന്ന കാര്യങ്ങൾ നല്ലതാണ്. ഭാര്യ എലിസബത്തിനൊപ്പം താമസിക്കണം. ഞങ്ങൾ എല്ലാവരും ഹാപ്പിയാകും. ഇതൊരു അഭ്യർഥനയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇതായിരുന്നു കമന്റ്.
ഒരു പൊതു പ്ലാറ്റ്ഫോമിൽ, മറ്റൊരാളുടെ കുടുംബത്തെപ്പറ്റി യാതൊരു അറിവും ഇല്ലാതെ ഉപദേശം നൽകരുത്.
കുടുംബം നന്നായി പോകുന്നു. താങ്കളുടെ കുടുംബത്തെ നന്നായി നോക്കുക. അത്യന്തം ബഹുമാനത്തോടെയാണ് ഇക്കാര്യം പറയുന്നത്. ബാല മറുപടി നൽകിയതിങ്ങനെ.