രജനീകാന്തിനൊപ്പം മഞ്ജു വാര്യർ; തലൈവർ 170ൽ ഫഹദ് ഫാസിലും?
Tuesday, October 3, 2023 11:28 AM IST
സൂപ്പർസ്റ്റാർ രജനീകാന്തിന്റെ 170മത്തെ ചിത്രത്തിൽ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറും എത്തുന്നു. മഞ്ജു തന്നെയാണ് ഇത് സംബന്ധിച്ചുള്ള വാർത്ത സ്ഥിരീകരിച്ചത്.
താരത്തെ സ്വാഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പങ്കുവച്ച പോസ്റ്ററാണ് മഞ്ജു ഷെയർ ചെയ്തിരിക്കുന്നത്.
ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തലൈവർ 170 എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. ദുഷാര വിജയൻ, റിതിക സിംഗ് എന്നിവരും ചിത്രത്തിലുണ്ട്.
ചിത്രത്തിൽ ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, നാനി എന്നിവർ എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ ശരിയായാൽ നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭും ഒന്നിക്കുന്ന ചിത്രമാകും തലൈവർ 170.