ഇരുൾ വീണയിടത്തുനിന്നും പ്രകാശം പകർന്നവൾ; മഞ്ജിമയ്ക്ക് വിവാഹവാർഷിക ആശംസകളുമായി ഗൗതം
Wednesday, November 29, 2023 11:44 AM IST
ഒന്നാം വിവാഹവാർഷിക ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടൻ ഗൗതം കാർത്തിക്. ഭാര്യ മഞ്ജിമ തന്റെ ജീവിതത്തിന്റെ പ്രകാശമാണെന്നും ഇരുൾ വീണയിടങ്ങളിലേയ്ക്ക് താൻ വീണുപോയപ്പോൾ പ്രകാശം പരത്തി പുറത്തെടുത്തത് തന്റെ ഹൃദയത്തിന്റെ പാതിയായ മഞ്ജിമയാണെന്നും ഗൗതം കുറിച്ചു.
വിചാരിച്ചതിലും അപ്പുറമുള്ള സ്നേഹം തന്ന് തിളങ്ങുന്ന നക്ഷത്രമായി മാറിയ മഞ്ജിമയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നും ഗൗതം കുറിച്ചു.
ഒരു വർഷം മുഴുവൻ എന്നെ സഹിച്ചതിന് അഭിനന്ദനങ്ങൾ. ഇത് വളരെ ഭ്രാന്തവും രസകരവുമായ യാത്രയായിരുന്നു. കഴിഞ്ഞ വർഷത്തെ ഓരോ നിമിഷങ്ങളും മറക്കാനാകുന്നില്ല. നമ്മൾ എടുത്ത ഓരോ ചുവടും ഒരുമിച്ചായിരുന്നു. ഒരുമിച്ച് വളർന്നു.
ഈ വർഷം നീ എനിക്കായി ചെയ്ത എല്ലാത്തിനും നന്ദി, എന്റെ പ്രിയേ, നീ എനിക്കായി ഒരു വീട് ഉണ്ടാക്കി, എനിക്ക് തിരികെ വരാനും സുരക്ഷിതത്വം അനുഭവിക്കാൻ കഴിയുന്ന ഒരിടം.
ഞാൻ വിചാരിച്ചതിലും അപ്പുറം നീ എനിക്ക് ശക്തി നൽകി, എന്നിലും എന്റെ കഴിവുകളിലും അചഞ്ചലമായ ആത്മവിശ്വാസം നൽകി. എന്റെ മനസ് ഇരുണ്ട സ്ഥലങ്ങളിലേക്ക് പോയപ്പോൾ ആ സ്ഥലങ്ങളിൽ പ്രകാശം നൽകി നീ എന്നെ പുറത്തെടുത്തു.
നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ്! നീയാണ് എന്റെ ലോകം. നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കുമെന്ന് സങ്കൽപ്പിക്കാൻ കഴിയില്ല! ഞാൻ നിന്നെ പൂർണഹൃദയത്തോടെ സ്നേഹിക്കുന്നു! വിവാഹ വാർഷിക ആശംസകൾ.
ബാലതാരമായി അഭിനയരംഗത്ത് സജീവമായ താരമാണ് മഞ്ജിമ. പ്രശസ്ത ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ്. 2015ൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്.
നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. പഴയകാല നടൻ മുത്തുരാമന്റെ ചെറുമകൻ കൂടിയാണ്. മണിരത്നം ചിത്രം കടലിലൂടെയായിരുന്നു അരങ്ങേറ്റം.