ഷാരുഖും രാജ്കുമാർ ഹിറാനിയും ഒന്നിക്കുന്ന ഡൻകി ട്രെയിലർ
Tuesday, December 5, 2023 10:40 AM IST
ഷാരുഖ് ഖാനെ നായകനാക്കി രാജ്കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ‘ഡൻകി’ ട്രെയിലർ എത്തി. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഡൻകിക്കുണ്ട്.
ഹാർഡി (ഹർദിയാൽ സിംഗ്) എന്ന കഥാപാത്രമായിട്ടാണ് ഷാരുഖ് ചിത്രത്തിലെത്തുന്നത്. ലണ്ടനിൽ പോകാൻ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
താപ്സി പന്നുവാണ് നായിക. ബൊമ്മൻ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, രാജ്കുമാർ ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം. സംഗീതം പ്രീതം. ഛായാഗ്രഹണം മലയാളിയായ സി.കെ. മുരളീധരൻ. ചിത്രം ഡിസംബർ 22ന് തിയറ്ററുകളിലെത്തും.