കെ.ബി. മധു രചനയും സംവിധാനവും നിർവഹിക്കുന്ന "ലൈഫ് പുട് യുവർ ഹോപ് ഇൻ ഗോഡ്' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. അഭിലാഷ്, രശ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ദിനേശ് പണിക്കർ, ഷോബി തിലകൻ, മജീദ്, കിരണ്‍രാജ്, മാസ്റ്റർ ദർഷിത്ദേവ്, മാസ്റ്റർ ധർമതേജസ് തുടങ്ങിയവും അഭിനയിക്കുന്നുണ്ട്.

പവർ മൈൻഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിനോദ് വി. ചേലേരി, ഹാറൂണ്‍ ഷെറീഫ് എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പാലക്കാട്, ഊട്ടി എന്നിവടങ്ങളിലായിരുന്നു. അനിൽ ഈശ്വർ ഛായാഗ്രാഹണവും ജി. മുരളി എഡിറ്റിംഗും നിർവഹിക്കുന്നു.