മമ്മൂട്ടി-രഞ്ജിത് ടീം വീണ്ടും
Saturday, January 12, 2019 9:47 AM IST
പുത്തൻപണം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി-രഞ്ജിത് കൂട്ടുകെട്ടിൽ വീണ്ടും ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും സന്പന്നനായി പ്രഖ്യാപിക്കപ്പെട്ട മലയാളിയുടെ ജീവിതം ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് രഞ്ജിത് പുതുതായി ഒരുക്കുന്നതെന്നാണ് വിവരം.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മോഹൻലാൽ നായകനായ ഡ്രാമയാണ് രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒടുവിലിറങ്ങിയ ചിത്രം.