ജീവിതത്തിൽ പെണ്ണ് വേണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ അതിലേയ്ക്ക് വീണ്ടും ചെന്നുപെടുന്നതാണെന്നും നടൻ ഷൈൻ ടോം ചാക്കോ. തനൂജയുമായുള്ള പ്രണയത്തകർച്ചയെക്കുറിച്ച് തുറന്നുപറയുന്നതിനിടയിലാണ് ഷൈൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
തനൂജയും താനും തമ്മിൽ നല്ല പ്രണയത്തിലായിരുന്നുവെന്നും എന്നാൽ സ്നേഹം കൂടി ഒടുവിലത് ടോക്സിക്കായി മാറിയെന്നും ഷൈൻ പറയുന്നു. പുതിയ ചിത്രമായ താനാരയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ജീവിതത്തിൽ ഒരു പെണ്ണ് മാത്രം വേണമെന്ന് ആഗ്രഹിച്ചിട്ടേയില്ല. പ്രണയവും ഒരു താൽപര്യവുമില്ലാത്ത കാര്യമാണ്. പക്ഷേ അതിലേക്ക് വീണ്ടും വീണ്ടും ചെന്നുപെടുന്നതാണ്. നമ്മുടെ മാനസിക ബലഹീനതകൾ കൊണ്ടാകും. ഇപ്പോൾ ഉണ്ടായിരുന്ന റിലേഷനും അവസാനിച്ചു.
നമ്മളാൽ ഒരു റിലേഷനും മുന്നോട്ടുകൊണ്ടുപോകാൻ പറ്റില്ലെന്ന് വീണ്ടും തെളിയിച്ചു. ഒരു റിലേഷനിലാകുമ്പോൾ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടും. അത് എനിക്കും മറ്റൊരു വ്യക്തിക്കും ജീവിതത്തിൽ കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കും. ആ വ്യക്തിയെ കൂടുതൽ ഇഷ്ടപ്പെടുന്നത് കൊണ്ട് എന്നോടൊപ്പം നിൽക്കണമെന്ന് പറയാൻ സാധിക്കില്ല.
അങ്ങനെ ചെയ്യുമ്പോൾ ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ ഞാൻ തന്നെ കൂടുതൽ ദ്രോഹിക്കുന്നതിന് തുല്ല്യമാണ്. ഞങ്ങൾ തമ്മിൽ നല്ല പ്രണയത്തിലായിരുന്നു. അതിനാല് തന്നെ ആ ബന്ധം ടോക്സിക്കായി മാറിയിട്ടുമുണ്ട്. ഭയങ്കര ടോക്സിക്ക് ആയതുകൊണ്ടാണ് കൂടുതൽ റൊമാന്റിക് ആകുന്നത്.പക്ഷേ ആ അവസ്ഥ എനിക്ക് എപ്പോഴും നിലനിർത്താൻ സാധിക്കില്ല. ആ സമയത്ത് എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും.
കലാകാരന്മാരിൽ ക്രിയേറ്റീവ് മൂഡ് പലപ്പോഴും ഉണ്ടാകാറുണ്ട്. ചില സാഹചര്യങ്ങളും മറ്റും കൂട്ടിവച്ച് പല കഥകൾ മെനഞ്ഞെടുക്കും. അത് കഥാപാത്രത്തെ പാകപ്പെടുത്താൻ വേണ്ടിയാണ്. ഒരു അഭിനേതാവിനെ സംബന്ധിച്ചടത്തോളം ഇത് നല്ലതാണ്. പക്ഷേ ജീവിതത്തിലേക്കു കൊണ്ടുവന്നാൽ പ്രശ്നമാണ്. ആദ്യ സമയത്ത് എനിക്ക് ഇത് വർക്ക് ആയില്ലായിരുന്നു.
ഇതിനെ രണ്ടിനെയും രണ്ട് രീതിയിൽ കൊണ്ടുപോകാൻ പറ്റുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അങ്ങനെ കൊണ്ടുപോകാൻ പറ്റുന്നവരുമുണ്ട്. പക്ഷേ എനിക്ക് അങ്ങനെ കൊണ്ടുപോകാൻ പറ്റില്ലെന്ന് ഓരോ ദിവസം കഴിയുന്തോഴും മനസിലായി തുടങ്ങി. ഇല്ലാത്ത കാര്യങ്ങളെ ഉണ്ടാക്കാൻ എന്റെ മനസിനു പറ്റും.
നടനെന്ന നിലയിൽ അതെനിക്കു ഗുണമാണ്. പക്ഷേ പാർടണർ എന്ന നിലയിൽ അത് പ്രശ്നമാണ്. അങ്ങനെയൊരു റിലേഷൻ ഇല്ലെങ്കിൽ ഞാൻ ആർക്കും ഉപദ്രവകാരിയല്ല, പക്ഷേ റിലേഷനിൽ ആണെങ്കിൽ വളരെ ഉപദ്രവകാരിയാണ്.
ഒരു കാര്യം സുഖമമായി മുന്നോട്ടുപോകുന്നില്ലെങ്കിൽ അതിനെ ഒഴിവാക്കണം. അത് നല്ല രീതിയിൽ ഒഴിവാക്കാൻ എനിക്കറിയില്ല. ആ ബുദ്ധിമുട്ട് ആദ്യത്തെ കുറച്ച് ദിവസം ഉണ്ടാകും, ആ വ്യക്തിക്കും ഉണ്ടാകും. പക്ഷേ അത് കഴിയുമ്പോൾ ആ വ്യക്തിക്ക് പൂർണ സ്വാതന്ത്ര്യം അനുഭവിക്കാൻ പറ്റും.
കുറച്ച് സമയത്തേക്കു മാത്രം ഞാനുമായി റിലേഷൻഷിപ്പിലാകാം. അല്ലാതെ ജീവിതകാലം മുഴുവൻ കൊണ്ടുപോകാൻ നോക്കി കഴിഞ്ഞാൽ നിങ്ങളുടെ സമാധാനം നഷ്ടപ്പെട്ടുപോകും. ഞാൻ എല്ലാവരോടും പറയും, എന്നെ ഉപയോഗിച്ചതിനു ശേഷം അങ്ങ് മുക്കിലേക്ക് എറിയുക, എന്നിട്ടു തിരിഞ്ഞുനോക്കാതെ പൊക്കോണം. കുറച്ച് കഴിയുമ്പോൾ ഞാൻ എഴുന്നേറ്റു പൊയ്ക്കോളും.
പ്രണയവും സ്നേഹവും രണ്ടാണ്. സ്നേഹം എല്ലാവരോടും ഒരുപോലെ ആയിരിക്കും. ആരെയും കുറ്റപ്പെടുത്തില്ല, സംശയിക്കില്ല, പൊസസീവ് ആയിരിക്കില്ല, ഒന്നിനെയും സ്വന്തമാക്കാനും ശ്രമിക്കില്ല. പ്രണയം പൊസസീവ് ആണ്, സംശയാലുവാണ്, അത് തന്റേത് മാത്രമാകണം എന്ന ചിന്ത വരുന്നതും ഇവിടെയാണ്. ഷൈൻ ടോമിന്റെ വാക്കുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.